ആക്ഷേപങ്ങള് ( ഭാഗം 3)
1. posted by anil kumar v ayyappan. ആഇശ നിവേദനം: ഒരു ദിവസം നബി എന്നോട് ചോദിച്ചു: ‘ആയിശാ, നിന്‍റെ അടുക്കല്‍ (ഭക്ഷണം) വല്ലതുമുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളുടെ അടുക്കല്‍ യാതൊന്നുമില്ല.’ നബി പറഞ്ഞു: ‘എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്.’ അനന്തരം അല്ലാഹുവിന്‍റെ ദൂതന്‍ അവിടെ നിന്ന് പുറപ്പെട്ടു. അന്നേരം ഞങ്ങള്‍ക്ക് ഒരു പാരിതോഷികം ലഭിച്ചു. (അല്ലെങ്കില്‍ ഞങ്ങളുടെ അടുക്കല്‍ ചില സന്ദര്‍ശകര്‍ വന്നു) നബി മടങ്ങി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ! നമുക്ക് ഒരു പാരിതോഷികം ലഭിച്ചിരിക്കുന്നു. അതില്‍നിന്ന് അല്പം ഞാന്‍ താങ്കള്‍ക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ട്.’ തിരുമേനി ചോദിച്ചു: ‘എന്താണത്?’ ഞാന്‍ പറഞ്ഞു: ‘കാരക്കയും നെയ്യും പാല്‍ക്കട്ടിയും കൊണ്ടുണ്ടാക്കിയ ഒരു പലഹാരമാണത്.’ തിരുമേനി പറഞ്ഞു: ‘അത് കൊണ്ടുവരൂ.’ ഞാനത് കൊണ്ടുവന്നു അദ്ദേഹത്തിനു കൊടുക്കുകയും അദ്ദേഹമത് തിന്നുകയും ചെയ്തു. പിന്നീട് അദ്ദേഹം പറഞ്ഞു: ‘ഞാനിന്നു നോമ്പുകാരനായിരുന്നു.’ ത്വല്‍ഹത് പറയുന്നു: ഞാന്‍ ഈ ഹദീസ് മുജാഹിദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘തന്‍റെ സമ്പത്തില്‍ നിന്ന് വല്ലതും ദാ