മറുപടിക്കുറിപ്പ് (ഭാഗം 1)

നബിയുടെ പ്രവര്‍ത്തനങ്ങള്‍ ഖുര്‍ആനിനു വിരുദ്ധമാണ് എന്ന് സമര്‍ത്ഥിക്കാന്‍ അനില്‍ നടത്തിയ ചിലവാദഗതിള്‍ പരിശോധിക്കുകയാണ് ഇവിടെ ____ (1)____________ മുഹമ്മദ് നബി ഹജ്ജില്‍ ഖുര്‍ആനു വിരുദ്ധമായി എന്തോ ചെയ്തെന്നാണ് Anil kumar v ayyappan പറയുന്നത്! അതു ശരിയാണൊ? അനിലിന്‍റെ വാദഗതി കാണു ⇲ അബു മൂസാ നിവേദനം: നബി ബത്വ്ഹാഇല്‍ താവളമടിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തു ചെന്നു. അപ്പോള്‍ നബി ചോദിച്ചു, ‘നീ എങ്ങനെയാണ് ഇഹ്റാം ചെയ്തത്? ഞാന്‍ പറഞ്ഞു: ‘പ്രവാചകന്‍ ഇഹ്റാം ചെയ്തതുപോലെ ഞാന്‍ ഇഹ്റാം ചെയ്തിരിക്കുന്നു.’ നബി ചോദിച്ചു: ‘നീ ബലി മൃഗത്തെ കൊണ്ടുവന്നിട്ടുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ നബി പറഞ്ഞു: നീ കഅബയെ ത്വവാഫ്‌ ചെയ്യുകയും സഫാ മര്‍വകള്‍ക്കിടയില്‍ നടക്കുകയും ചെയ്തു തഹല്ലുലാവുക.’ അങ്ങനെ ഞാന്‍ കഅബാലയത്തെ പ്രദക്ഷിണം വെക്കുകയും സഫാ മര്‍വകള്‍ക്കിടയില്‍ നടക്കുകയും ചെയ്തു. പിന്നെ ഞാന്‍ എന്‍റെ ജനതയിലെ ഒരു സ്ത്രീയുടെ അടുത്തു ചെന്നു. അവര്‍ എന്‍റെ തലമുടെ ചീകിത്തരികയും തല കഴുകിത്തരികയും ചെയ്തു. ഈ നടപടി (തഹല്ലുലിന്‍റെ രീതി) അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഭരണ കാലത്ത് ഞാന്‍ ഫത്‌വാ നല്‍കിയിരുന്നു. അങ്ങനെ ഹജ്ജ്‌ വേളയില്‍ (ഒരിടത്ത്‌ ) നില്‍ക്കുമ്പോള്‍ എന്‍റെ അടുത്ത് ഒരാള്‍ വന്നിട്ട് പറഞ്ഞു: ‘ഹജ്ജ്‌ കര്‍മ്മങ്ങളുടെ കാര്യത്തില്‍ അമിറുല്‍ മുഅമിനീന്‍ പുതുതായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാ.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ജനങ്ങളേ, ഞാന്‍ ആരോടെങ്കിലും എന്തെങ്കിലും ഫത്‌വാ നല്‍കിയിട്ടുണ്ടെങ്കില്‍ അതുപ്രകാരം പ്രവര്‍ത്തിക്കാന്‍ വരട്ടെ. ഇതാ അമിറുല്‍ മുഅമിനീന്‍ നിങ്ങളുടെ അടുത്തേക്ക്‌ വരുന്നുണ്ട്.’ അങ്ങനെ അദ്ദേഹം വന്നപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അമീറുല്‍ മുഅമിനീന്‍! ഹജ്ജ്‌ കര്‍മ്മങ്ങളില്‍ താങ്കള്‍ വരുത്തിയ പുതിയ കാര്യങ്ങള്‍ (ഭേദഗതികള്‍ ) എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ ഗ്രന്ഥമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ അല്ലാഹു നമ്മോട് പറഞ്ഞത് നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുവിന്‍ - 2:196- എന്നാണു. നമ്മുടെ പ്രവാചകന്‍റെ ചര്യയാണ് നാം സ്വീകരിക്കുന്നതെങ്കില്‍ നബി ബലിയറുക്കുന്നത് വരെ തഹല്ലുലായിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 13, ഹദീസ്‌ നമ്പര്‍ 155)
"അല്ലാഹുവിന്‍റെ ഗ്രന്ഥമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ " അല്ലാഹു നമ്മോട് പറഞ്ഞത് നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുവിന്‍ - 2:196- എന്നാണു. "നമ്മുടെ പ്രവാചകന്‍റെ ചര്യയാണ് നാം സ്വീകരിക്കുന്നതെങ്കില്‍ " നബി ബലിയറുക്കുന്നത് വരെ തഹല്ലുലായിട്ടില്ല.’
എന്നാണ് ഈ ഹദീസ്‌ പറയുന്നത്. അല്ലാഹുവിന്‍റെ ഗ്രന്ഥം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഖുര്‍ആന്‍ തന്നെയല്ലേ? അല്ല എന്നാണെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക്‌ കൂടുതലൊന്നും പറയാനില്ല. അതല്ല, അല്ലാഹുവിന്‍റെ ഗ്രന്ഥം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഖുര്‍ആന്‍ ആണെങ്കില്‍ ഈ ഹദീസ്‌ അനുസരിച്ച് മുഹമ്മദ്‌ ചെയ്ത കാര്യം ഖുര്‍ആനില്‍ പറഞ്ഞതിന് എതിരായിട്ടാണ്. ഇതൊന്നും അറിയാതെയാണ് ചിലര്‍ പറയുന്നത്: "ഖുര്‍'ആനു വിരുദ്ധമായി ഹദീസ് ഉണ്ടാവില്ല" എന്ന്.
കഷ്ടം! ഇവര്‍ക്കൊക്കെ ആകെ അറിയാവുന്നത് ശപിക്കലും പിന്നെ ശപിക്കാന്‍ ആഹ്വാനം കൊടുക്കലും മാത്രമാണെന്ന് തോന്നുന്നു... ⇱ എന്താണ് തഹല്ലുല്‍ എന്നും എന്താണ് ഹജ്ജെന്നും ഈ മാപ്ലക്ക് ഒരു പിടുത്തവും ഇല്ല!! മുകളിലെ ഹദീസു പ്രകാരം നബി ഖുര്‍ആനിനു എതിരു പ്രവര്‍ത്തിച്ചിരിക്കുന്നു എന്നാണ് ഈ മഹാന്‍റെ വാദം!!
           Anil kumar ayyappa സഹോദരാ..ഈ ഹദീസു പ്രകാരം നബി ഖുര്‍ആനിനു എതിരു പ്രവര്‍ത്തിച്ചു എന്നുപറയണം എങ്കില്‍ താങ്കള്‍ ആദ്യം ചെയ്യേണ്ടത്  ഇന്നരീതിയിലാണ് ഹജ്ജില്‍ നിന്നും തഹല്ലുല്‍ ആകേണ്ടത് എന്നൊ ഇന്നതാണ് ഹജ്ജ് കര്‍മത്തിന്‍റെ രൂപമെന്നൊ നിര്‍ദേശിക്കുന്ന ഖുര്‍ആന്‍ വചനം വചനം ഉദ്ധരിക്കലാണ്.
    എന്നാല്‍ ശ്രീ അനില്‍കുമാറിന് അറിയാതെ പോയത് ഇതാണ് ,അല്ലാഹു ഹജ്ജിന്‍റെ നിര്‍ബന്ധവും അല്ലാത്തതുമായ കര്‍മങ്ങളെ വിശ്വാസികള്‍ക് വേര്‍തിരിച്ച് പഠിപ്പിച്ചതും ഹജ്ജിന്‍റെ രൂപം അവര്‍കു പഠിപ്പിച്ചതും ഈ നബിയിലൂടെയാണ് അല്ലാതെ ഖുര്‍ആനിലൂടെയല്ല.
നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍തിയാക്കുവീന്‍ [2;196] എന്നെ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളു അതെങ്ങനെ പൂര്‍തിയാക്കണമെന്ന് പഠിപ്പിച്ചത് ഖുര്‍ആനല്ല നബിയാണ്.
    തഹല്ലുല്‍ ആകുക എന്നാല്‍ ഹജ്ജിന്‍റെ കര്‍മങ്ങള്‍ കഴിഞ്ഞു ഇഹ്റാമിന്‍റെ വസ്ത്രം അഴിക്കുക എന്നതാണ്.
    നിര്‍ബന്ധമല്ലാത്തതും എന്നാല്‍ പുണ്യകരവുമായ ഹജ്ജിലെ ചിലകര്‍മങ്ങള്‍ വിഷമഘട്ടങ്ങളില്‍ ഉപേക്ഷിക്കുവാന്‍ നബി തന്‍റെ അനുയായികള്‍ക് അനുവാദം നല്‍കിയിരുന്നു ( ഉദഃ ബലി അറുക്കലും മറ്റും ) പക്ഷെ സ്വന്തം ഹജ്ജില്‍ ഇത്തരം കര്‍മങ്ങള്‍ ഒക്കെത്തന്നെ നിഷ്ടയോടെ ചെയ്ത ശേഷമാണ് നബി തഹല്ലുല്‍ ആകാറുണ്ടായിരുന്നത്.
''നബി ബലിയറുക്കുന്നത് വരെ തഹല്ലുല്‍ ആയിട്ടീല്ല''    എന്നതില്‍ നിന്നും ഇതാണ് വ്യക്തമാക്കുന്നത്.
ബലിയറുക്കുന്നതിനു മുമ്പ് തഹല്ലുല്‍ ആകണമെന്നൊ ആകരുതെന്നൊ ഖുര്‍ആന്‍ പറഞ്ഞിട്ടില്ല.  
മാത്രവുമല്ല നബി ബലി അറുക്കുന്നത് വരെ തഹല്ലുല്‍ ആയിട്ടീല്ലാത്തതിനാല്‍ നമ്മളും അങ്ങനെ തന്നെ ആവണം എന്നതാണ് അമീറുല്‍ മുഅ്മിനീന്‍ പോലും അര്‍ത്ഥമാക്കുന്നത്.
           mr  anil kumar ayyappan ഏതെങ്കിലും അറബി വാക്കുകാണുമ്പോള്‍ എങ്കിലും അതൊന്നു ഉറപ്പാക്കിയ ശേഷമെ ഇത്തരം വാദങ്ങള്‍ നടത്താവു.
              ●●● ●●● ●●●
                     _ _______ (2)_____________   
 ആദ്യത്തേതിലും കേമമാണ് ⇲ സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.
എന്നാല്‍ മുഹമ്മദ്‌ ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം: ⇱ ഇത്രയും പറഞ്ഞുകൊണ്ട് അനില്‍ രണ്ടു ഹദീസുകളും ഉദ്ധരിക്കുന്നു
അതില്‍ ഒന്ന് ഇതാണ് ⇲ സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ . 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ മുഹമ്മദ്‌ ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ്‌ സഫിയയോടൊത്ത് കിടക്ക പങ്കിട്ടു. ⇱ പ്രിയ അനില്‍കുമാര്‍ സഹോദരാ ഈ ഹദീസില്‍ പറഞ്ഞ സംഭവം സത്യമാണ് യുദ്ധത്തടവുകാരിയായ സഫിയ ബിന്ത് ഹുയ്യ്യി യെ നബി വിവാഹം ചെയ്തു, പക്ഷെ ഇതു ഖുര്‍ആനിന് എതിരും അല്ല കാരണം ഖുര്‍ആന്‍ 2:234 നല്‍കുന്ന കല്‍പന വിശ്വാസികളുടെ വിധവകളെ കുറിച്ചാണ് അല്ലാതെ അമുസ്ലിംകളായ യുദ്ധതടവുകാരില്‍ പെട്ട വിധവകളെ കുറിച്ച് അവരുടെ ഇദ്ധ ഒരു ആര്‍ത്തവകാലം മാത്രം പൂര്‍ത്തിയാക്കലാണ്. അറബി അറിയാന്‍ വയ്യാ എങ്കിലും പരിഭാഷയില്‍ പിടിച്ചു തൂങ്ങി അനില്‍ കുമാര്‍ കളിക്കുന്ന ഈ ഉരുണ്ടുകളി കാണുമ്പോള്‍ കഷ്ടം തോന്നുന്നു. നമുക്ക് ഖുര്‍ആന്‍ 2 :234 ഒന്നു നോക്കാം ⇲ 234:നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ ( ഭാര്യമാര്‍ ) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌. ⇱ ആരെക്കുറിച്ചാണ് ഈ പറയുന്നത്?? '''' :നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ '''''' പൊന്നനില്‍കുമാറെ ഞങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചകൊണ്ട് മരണപ്പെട്ടാല്‍ ആ വിധവ നാലമാസവും പത്തു ദിവസവും ഖുര്‍ആന്‍ പറഞ്ഞത് പോലെ തന്നെ ഇദ്ധ ഇരിന്നിട്ടും ഉണ്ട് ഇനി അതു തുടരുകയും ചെയ്യും. എന്നാല്‍ യുദ്ധത്തടവകാരിയായ അവിശ്വാസികളുടെ വിധവകള്‍കും അല്ലാത്തവര്‍കും നിയമം ഇതല്ല
അവരുടെ ഇദ്ധ കാലയളവ് ഗര്‍ഭിണിക്ക് പ്രസവം വരേയും അല്ലാത്തവള്‍ക് ഒരു ആര്‍ത്തവകാലം പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് വരെയുമാണ"+ '' ഗര്‍ഭിണിയായ പെണ്ണിനോടൊത്ത് ലെെങ്കീകബന്ധം അവളുടെ പ്രസവം വരെ അനുവദനീയമല്ല ,ഗര്‍ഭിണി അല്ലാത്തവളുടേത് അവള്‍ ഒരു ആര്‍ത്തവകാലം പൂര്‍ത്തിയാക്കലുമാണ്" ( മുസ്നദ് അഹ്മദ് 3/28, സുനന്‍ അബുദാവൂദ് 2: 157, അല്‍ ഹാകിം 2/212 )
''ശത്രുക്കളില്‍ നിന്നുമുള്ള ബഹുദെെവവിശ്വാസിയായ ഒരുപെണ്ണ് ഇസ്ലാം സ്വീകരിച്ച് മുസ്ലിമായാല്‍ ഒരു ആര്‍ത്തവകാലം പൂര്‍തിയാക്കുവോളം അവള്‍ക് വിവാഹം അനുവദനീയമല്ല'' (സഹീഹ് ബുഹാരി 4982)
ഇനി പ്രവാചകന്‍ മുഹമ്മദ് ഇതുപാലിച്ചിട്ടുണ്ടോ? എന്നാണ് അറിയേണ്ടത് നബി സഫിയാ ബിന്ത് ഹുയായി നോടൊത്ത് ശയിച്ചത് അവള്‍ ഒരു ആര്‍ത്തവകാലം പിന്നിട്ടതിന് ശേഷം മാത്രമാണ് എന്ന് ഹദീസ് വ്യക്തമാക്കുന്നു.
sahih al bukhari Volume 5, Book 59, Number 522:
Narrated Anas bin Malik:
We arrived at Khaibar, and when Allah
helped His Apostle to open the fort,
the beauty of Safiya bint Huyai bin
Akhtaq, whose husband had been
killed while she was a bride, was
mentioned to Allah’s Apostle. The
Prophet selected her for himself, and
set out with her, and when we reached
a place called Sidd-as-Sahba, Safiya
became clean from her menses; then
Allah’s Apostle married her. Hais (i.e.
an Arabian dish) was prepared on a
small leather mat. Then the Prophet
said to me, ‘I invite the people around
you.’ So that was the marriage banquet
of the Prophet and Safiya. Then we
proceeded towards Medina, and I saw
the Prophet, making for her a kind of
cushion with his cloak behind him (on
his camel). He then sat beside his
camel and put his knee for Safiya to
put her foot on, in order to ride (on the
camel).
    
മുസ്ലിംകള്‍ മണ്ടന്‍മാരാണെന്ന് കരുതല്ലെ Anil kumar ayyappan.
               ●● ●● ●● ●● ●●
  
                         -3-
അടുത്ത വാദം നോക്കു
>> ⇲ ഒരു മുസ്ലീമിന് വിവാഹം ചെയ്യാന്‍ അനുവാദമുള്ളത് പരമാവധി നാല് സ്ത്രീകളെ മാത്രമാണ്. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു.
എന്നാല്‍ മുഹമ്മദ്‌ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം: ⇱ <<
             
അനിലിന്‍െ ഇവുടുത്ത വാദങ്ങളെ രണ്ടായ് പകുക്കാം 1 ഒരു വിശ്വാസിക്ക് നാലില്‍കൂടുതല്‍ ഭാര്യ നിഷിധമാണ് എന്ന് ഖുര്‍ആന്‍ പറഞ്ഞു പക്ഷെ നബി അതു പാലിച്ചില്ല!
2 ഭാര്യമാര്‍കിടയില്‍ നീതിപാലിക്കാന്‍ ഖുര്‍ആന്‍ കല്‍പിച്ചു പക്ഷെ നബി അതും പാലിച്ചിട്ടില്ല.
         ഇനി ഇതിനായി ഇഷ്ടന്‍ ഉദ്ധരിച്ച ആയത്ത നോക്കു.
>> ⇲
അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.’ (സൂറാ.4:3) ⇱ <<
        
പ്രിയ അനില്‍കുമാര്‍ ഭായി നാലില്‍ കൂടുതല്‍ പേരെ വിവാഹം കഴിക്കല്‍ മുസ്ലിം പുരുഷനു നിഷദ്ധമാണെന്ന് അര്‍ത്ഥമില്ല''
നോക്കൂ......... അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക... എന്നുപറഞ്ഞാല്‍ നാലില്‍കൂടുതല്‍ കഴിക്കല്‍ നിഷിദ്ധം എന്നാണ് അനില്‍ പറയുന്നത്.
അങ്ങനെയൊരത്ഥം നബി ആ ആയത്തിനു നല്‍കിയിട്ടില്ല. രണ്ടൊ മൂന്നൊ നാലോ പേരെ എന്നുപറഞ്ഞാല്‍ അതില്‍കൂടുതല്‍ നിഷിദ്ധം എന്നര്‍ത്ഥമില്ല.
ഖുര്‍ആന്‍ ഇവിടെ ഉപയോഗികച്ചിട്ടുള്ള വാചകം [مَثْنَى وَثُلَـثَ وَرُبَاعَ]എന്നാണ് രണ്ടോ മൂന്നോ നാലോ''
നാലില്‍കൂടുതല്‍ നിഷിദ്ധം പാടില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല ഉദാഹരണത്തിന് ഇതേ വാചകം ഉപയോഗിച്ചിരിക്കുന്ന മറ്റൊരു ആയത്ത് കാണു ..
,
[جَاعِلِ الْمَلَـئِكَةِ رُسُلاً أُوْلِى أَجْنِحَةٍ مَّثْنَى وَثُلَـثَ وَرُبَـعَ] ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്‍മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന് സ്ഥുതി [35:1]
ഇതിന്‍റെ അര്‍ത്ഥം നാലില്‍ കൂടുതല്‍ ചിറകുള്ള മലക്ക്കളെ അല്ലാഹു സൃഷ്ടിച്ചട്ടില്ല എന്നല്ല.
          ഈ അനില്‍ കുമാര്‍ അയ്യപ്പന്‍റെ കാര്യം കഷ്ടമാ എങ്ങനെയെങ്കിലും പുണ്യപ്രവാചകനെ ഒന്നു പരിഹസിക്കാന്‍ ഈ കക്ഷിപെടുന്ന ഒരുപാടെ.....ഇതിനോടു ചേര്‍ന്നുള്ള മറ്റൊരു അക്ഷേപം നോക്കു മുഹമ്മദ് നബി തന്‍റെ പത്നിമാര്‍കിടയില്‍ നീതി പാലിച്ചില്ലത്രെ..
>> ▓ അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).
ഇവിടേയും മുഹമ്മദ്‌ ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. " ▓ <<
  ഇതു വായിക്കുമ്പോള്‍ ഏതൊരാള്‍കും തോന്നും നബി നീതിക്ക് വിരുധ്ധമായി പ്രവര്‍ത്തിച്ചു എന്ന്. പക്ഷെ അത് ഹദീസ് കിത്താബുകള്‍ പഠിക്കാത്ത പാവം പാമരന്‍മാരുടെ അടുത്തെ ചിലവാകു.   
   ഇവിടെ ഹദീസില്‍ പറഞ്ഞത് കേവലം ഒരുകാലയളവിനെ ക്കുറിച്ചാണ് കാരണം സഫിയാ ബിന്ത് ഹുയ്യായിന് നബി ദിവസം പകുത്തിരുന്നു എന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ മുകളില്‍ അനില്‍ ഉദ്ധരിച്ച ഹദീസില്‍ നബി സഫിയക്ക് ആ സമയത്ത് ദിവസം പകുത്തിരുന്നില്ല എന്ന് പറയുന്നതും ശരിയാണ് പക്ഷെ അത് ആജീവനാന്തമായിരുന്നില്ല.  അത്തരം ഒഴിച്ചു നിര്‍ത്തലുകള്‍ രോഗം പോലെയുള്ള കാരണം കൊണ്ടൊ
തന്‍റെ ദിവസം മറ്റേതെങ്കിലും പത്നിമാര്‍ക് സഫിയ ഹദിയ ചെയ്തത് കൊണ്ടോ അതും അല്ലെങ്കില്‍ എന്തെങ്കിലും കുസൂതി കാണിച്ചതിലുള്ള സൗന്ദര്യപ്പിണക്കമോ കാരണമായിട്ടാകാം.. എന്താണെങ്കിലും ശരി നബി ഇവീടെ അനീതി കാണിച്ചിട്ടൊ ഖുര്‍ആനെ ധിക്കരിച്ചിട്ടൊ ഇല്ല.
         
      സഫിയയക് നബീ തീയതി പകുത്തിരുന്നു ഒരുപാടു ചോദ്ധ്യങ്ങള്‍ക് ഉത്തരം ദാ ഈ ഒറ്റ ഹദീസില്‍ ഉണ്ട്.
         
''ഒരിക്കല്‍ ദെെവദൂതര്‍[സ] സഫിയയോട് കോപത്തിലായി അങ്ങനെ സഫിയ ആയിഷയെ കണ്ട് പറഞ്ഞു ''അല്ലാഹുവിന്‍റെ ദൂതര്‍ എന്നോട് ക്ഷമിക്കുന്നതിന് നീ അദ്ധേഹത്തോട് ശുപാര്‍ശ ചെയ്യണം ,ഞാന്‍ എന്‍റെ ദിവസം[സഫിയക്ക് നബി പകുത്തു നല്‍കിയത്] ഞാന്‍ നിനക്ക് വേണ്ടി നല്‍കാം .ആയിഷ അതിനും സമ്മതിക്കുകയും അവള്‍ തന്‍റെ മഞ്ഞ ശിരോവസ്ത്രമെടുത്ത് സുഗന്തം പൂശി നബിയുടെ സമീപത്തായ് ഇരുന്നു .പോകു ആയിഷാ ഇതു നിന്‍റെ ജോലിയില്‍ പെട്ടതല്ല എന്നു പ്രതികരിച്ച നബിയോട് ആയിഷ പറഞ്ഞു 'ഇത് അല്ലാഹുവിന്‍റെ അനുഗ്രഹമാണ് അവനുദ്ധേഷിക്കുന്നവര്‍ക് അവന്‍ അത് നല്‍കുന്നു ശേഷം അയിഷ കാര്യം പൂര്‍ണമായി വിശദീകരിക്കുകയും അദ്ധേഹം സഫിയക്ക് പൊറുത്തുകൊടുക്കുകയും ചെയ്തു''        [ഇബ്നുമാജ,നിക്കാഹ് .വല്യം1,പേജ് 634].
അപ്പോള്‍ സഫിയക്കു ദിവസം പകുക്കാത്ത ഒരു നബി ഇല്ല. ചില സന്ദര്‍ഭങ്ങളില്‍ പ്രവാചക പത്നിമാര്‍ തങ്ങളുടെ ദിവസം മറ്റു നബിപത്നിമാര്‍കായി നല്‍കാറണ്ടെന്നും ഈ ഹദീസിലൂടെ മനസിലാക്കാം.
                   ●●● ●●● ●●● ●●●
                        -4-
ഈ ആരോപണം ഏറെ രസകരമായ ഒരു കണ്ണ് പൊത്തിക്കളിയാണ്.  
ഇഷ്ടന്‍റെ പോസ്റ്റ് നോക്കു
    >> ▓ “കളവ്‌ പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ” എന്ന തലക്കെട്ടില്‍ സ്വഹീഹ് മുസ്ലീമിന്‍റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന ഹദീസ്‌ നോക്കുക:
“മുഗീറത്ത് ബ്നു ശുഅ്ബ നിവേദനം: നബി പറഞ്ഞു: ‘കളവാണെന്ന് താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ്‌ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും കള്ളന്മാരില്‍പ്പെട്ടവനാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 60,621)
ഈ ഹദീസ്‌ അനുസരിച്ച് പ്രമുഖ ഹദീസ്‌ സമാഹര്‍ത്താവായ ബുഖാരി കള്ളനാണ് എന്നും അക്കാരണത്താല്‍ ബുഖാരിയില്‍ ഉള്ള ഒറ്റ ഹദീസും വിശ്വാസയോഗ്യമല്ല എന്നും തെളിയിക്കാന്‍ കഴിയും. ബുഖാരിയുടെ ഈ ഹദീസ്‌ നോക്കുക: ▓ <<
         ഈ anil kumar ayyappan ഉ ലവലേഷം ഭാഷാ പരിജ്ഞ്യാനമില്ല അറബി കാണുന്നതും കൂടി ആള്‍ക് പേടിയാകും .പറയാന്‍ കാരണമുണ്ട് ഇമാം ബുഖാരി കള്ളനാണെന്ന് കാണിക്കാന്‍ ഈ വിദ്വാന്‍ ഉദ്ധരിച്ചിരിക്കുന്ന ഹദീസുകാണുക. ഒപ്പം കക്ഷി അതു തെളിയിക്കാന്‍ ചേര്‍ത്ത ലിങ്കും കാണാം
>>>>   
Sahih Bukhari, Volume 7, Book 64, Number 268:
Narrated Abu Huraira: "The Prophet said, 'The best alms is that which is given when one is rich, and a giving hand is better than a taking one, and you should start first to support your dependents.'
A wife says, 'You should either provide me with food or divorce me.' A slave says, 'Give me food and enjoy my service." A son says, "Give me food; to whom do you leave me?" The people said, "O Abu Huraira! Did you hear that from Allah's Apostle ?" He said, "No, it is from my own self.
ഇതുകൊടുത്തിട്ട് ഈ മഹാപണ്ഡിതന്‍ പറയുകയാണ് അബുഹുറയ്റ നബിയുടെ പേരില്‍ കളവ് പറഞ്ഞു ഇതാ അനിലിന്‍റെ പരാമര്‍ശം നോക്കു
>> ▓
ഈ റിപ്പോര്‍ട്ട് അബു ഹുറയ്റ തുടങ്ങുന്നത് “The Prophet said” എന്ന് പറഞ്ഞു കൊണ്ടാണ്. എന്നാല്‍ ജനത്തിന് സംശയം വന്നു “അബു ഹുറയ്റേ, താങ്കള്‍ ഇത് അല്ലാഹുവിന്‍റെ അപ്പോസ്തലനില്‍ നിന്നും കേട്ടുവോ?” എന്ന് ചോദിച്ചപ്പോള്‍ അബു ഹുറയ്റ പറയുന്നത് “No, it is from my own self” എന്നാണ്. അതായത് അബു ഹുറയ്റ സ്വന്തമായി ചമച്ചുണ്ടാക്കിയ ഹദീസാണിത്! ▓ <<
          വിവരദോഷത്തിനു കയ്യും കാലും വച്ചാല്‍ ഇങ്ങനേം ഉണ്ടോ ജഗദീഷരാ???  ഈ അനിലിന് ഇംഗ്ലീഷും അറിയില്ലെ[അറബി പിന്നേ പണ്ടേ ഇല്ല]   എടോ കോയാ താന് സഹീഹ് ബുഖാരി ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കണ്ടിട്ടുണ്ടൊ?????
എടൊ അനിലെ സഹോദരാ നീപോസ്റ്റിയ ഹദീസിന്‍റെ പശ്ചാത്തലം അബു ഹുറെെറ ജനങ്ങള്‍ക് സദുപദേശം നല്‍കുന്നതാണ് അത് നബിവചനം ഉദ്ധരിച്ചുകൊണ്ടാണ് ഹുറെെറ തുടങ്ങൂന്നത് അതില്‍ നബിവചനം കോമയിട്ട് വേര്‍തിരിച്ചിട്ടുണ്ട് അതായത്
   ‍
  أَبُو هُرَيْرَةَ ـ رضى اللـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ أَفْضَلُ الصَّدَقَةِ مَا تَرَكَ غِنًى، وَالْيَدُ الْعُلْيَا خَيْرٌ مِنَ الْيَدِ السُّفْلَى، وَابْدَأْ بِمَنْ تَعُولُ ‏"‏‏.‏ تَقُولُ الْمَرْأَةُ إِمَّا أَنْ تُطْعِمَنِي وَإِمَّا أَنْ تُطَلِّقَنِي‏.‏ وَيَقُولُ الْعَبْدُ أَطْعِمْنِي وَاسْتَعْمِلْنِي‏.‏ وَيَقُولُ الاِبْنُ أَطْعِمْنِي، إِلَى مَنْ تَدَعُنِي فَقَالُوا يَا أَبَا هُرَيْرَةَ سَمِعْتَ هَذَا مِنْ رَسُولِ اللَّهِ صلى الله عليه وسلم‏.‏ قَالَ لاَ هَذَا مِنْ كِيسِ أَبِي هُرَيْرَةَ‏.‏
ഇതാണ് ഹദീസിന്‍റെ പുര്‍ണരുപം.
ഇതില്‍ നബിപറഞ്ഞു എന്ന് അബു ഹുറെെറ പറഞ്ഞഭാഗം സര്‍വര്‍കും സുപരിചിതമായിരുന്നു അതായത്
The Prophet said, 'The best alms is that which is given when one is rich, and a giving hand is better than a taking one, and you should start first to support your dependents.' ഇത്രയുമാണ് നബിപറഞ്ഞതായി അബുഹുറെെറ തന്‍റെ ഉപദേശത്തില്‍ ഉദ്ധരിച്ചത് അതൊടൊപ്പം അബൂഹുറെെറ പറഞ്ഞ വാചകങ്ങളെ കുറിച്ചാണ് ചുറ്റുമുള്ളവര്‍ അദ്ധേഹത്തോടു അതും നിങ്ങള്‍ നബിയില്‍ നിന്നുകേട്ടതാണൊ എന്ന് ചോദിക്കുന്നത്.
അത ദാ ഇങ്ങനെയാണ്
' A wife says, 'You should either provide me with food or divorce me.' A slave says, 'Give me food and enjoy my service." A son says, "Give me food; to whom do you leave me?" The people said, "O Abu Huraira! Did you hear that from Allah's Apostle ?" He said, "No, it is from my own self.”
ഇത്രയുമാണ് അബു ഹൂറെെറ സ്വന്തമായ് പറഞ്ത്.
        ഇസ്ലാമിനെ പരിഹസിക്കാന്‍ ഇത്തരം കണ്ണുപൊത്തിക്കളിക്കു മുതിരരുത്
ഈ ഹദീസിന്‍റ ഇംഗ്ലീഷ് പരിഭാഷയില്‍ നബിവചനത്തെ വേര്‍തിരിക്കുന്ന കോമ ഈ Anil kumar ayyappan കണ്ടില്ല എന്നു വിശ്വസിക്കാന്‍ വയ്യ കാരണം ഈ ഈ ഹദീസ് അറബിയില്‍ കാണുവാന്‍ വേണ്ടി അനില്‍ തന്നെ പോസ്റ്റു ചെയ്ത ലിങ്കിലൂടെ കയറുമ്പോള്‍ കിട്ടുന്ന വെബ് സെെറ്റിലും ഇതില്‍ നബിയില്‍ നിന്നുദ്ധരിക്കുന്ന ഭാഗം കൂടുതല്‍ ഡാര്‍കായിട്ടാണ് കൊടുത്തിട്ടുള്ളത് കോമ കൊണ്ട് വേര്‍പെടുത്തിയിട്ടുണ്ട്.
സഹീഹ് ബുഖാരി പുസ്തകരൂപത്തിലും ഇതു വ്യക്തമായിട്ടുണ്ട്
mr അനില്‍ കുമാറെ ഹദീസും ആയത്തുമൊക്കെ വച്ചു കളിക്കുംമ്പോള്‍ കേവലം കോമയുടെ അര്‍ത്ഥമെങ്കിലൂം പഠിക്കണം
    വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോളിസി താങ്കളെ പോലെയുള്ള ഒരു മഹാ യോഗിക്ക് ചേര്‍ന്നതല്ല.  
       ഹദീസിന്‍റെ അറബികാണാനായ് അനില് പോസ്റ്റിയ ലിങ്ക്
http://sunnah.com/bukhari/69/5.


Comments

Popular posts from this blog

ആക്ഷേപങ്ങള് (‍ ഭാഗം 3)

മറുപടിക്കുറിപ്പ് ( ഭാഗം 2)