ആക്ഷേപങ്ങള് (ഭാഗം 1)
(അനില്‍ കുമാര്‍ വി അയ്യപ്പന്‍റെ കുറിപ്പ്)
ഈ ഗ്രൂപ്പിലെ ഒരുമാതിരി ഇസ്ലാമിക പണ്ഡിതനും കുപ്രസിദ്ധ ശപിക്കല്‍ വീരനുമായ മാന്യദേഹത്തിന്‍റെ ഒരു കമന്‍റ് കാണുക:
Afsal Babu MT ഖുര്‍'ആനു വിരുദ്ധമായി ഹദീസ് ഉണ്ടാവില്ല ജിനു ...
13 hours ago • Like • 2
എന്നാണ് അദ്ദേഹം പറയുന്നത്. ത്രിയേക സംവാദകനും ഗുലാം ഇ മുര്‍ത്താസയും അതിനു ലൈക്കും അടിച്ചിട്ടുണ്ട്. ഈ മൂന്ന് പേര്‍ക്കും ഇസ്ലാമിക പ്രമാണങ്ങളുടെ കാര്യത്തില്‍ വലിയ പിടിപാടില്ല എന്ന് മനസ്സിലായി. താഴെയുള്ള ഹദീസുകള്‍ എങ്ങനെയാണ് ഖുര്‍ആനെതിരായി വരുന്നത് എന്ന് നോക്കുക:
അബു മൂസാ നിവേദനം: നബി ബത്വ്ഹാഇല്‍ താവളമടിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തു ചെന്നു. അപ്പോള്‍ നബി ചോദിച്ചു, ‘നീ എങ്ങനെയാണ് ഇഹ്റാം ചെയ്തത്? ഞാന്‍ പറഞ്ഞു: ‘പ്രവാചകന്‍ ഇഹ്റാം ചെയ്തതുപോലെ ഞാന്‍ ഇഹ്റാം ചെയ്തിരിക്കുന്നു.’ നബി ചോദിച്ചു: ‘നീ ബലി മൃഗത്തെ കൊണ്ടുവന്നിട്ടുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ നബി പറഞ്ഞു: നീ കഅബയെ ത്വവാഫ് ചെയ്യുകയും സഫാ മര്‍വകള്‍ക്കിടയില്‍ നടക്കുകയും ചെയ്തു തഹല്ലുലാവുക.’ അങ്ങനെ ഞാന്‍ കഅബാലയത്തെ പ്രദക്ഷിണം വെക്കുകയും സഫാ മര്‍വകള്‍ക്കിടയില്‍ നടക്കുകയും ചെയ്തു. പിന്നെ ഞാന്‍ എന്‍റെ ജനതയിലെ ഒരു സ്ത്രീയുടെ അടുത്തു ചെന്നു. അവര്‍ എന്‍റെ തലമുടെ ചീകിത്തരികയും തല കഴുകിത്തരികയും ചെയ്തു. ഈ നടപടി (തഹല്ലുലിന്‍റെ രീതി) അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഭരണ കാലത്ത് ഞാന്‍ ഫത്‌വാ നല്‍കിയിരുന്നു. അങ്ങനെ ഹജ്ജ് വേളയില്‍ (ഒരിടത്ത് ) നില്‍ക്കുമ്പോള്‍ എന്‍റെ അടുത്ത് ഒരാള്‍ വന്നിട്ട് പറഞ്ഞു: ‘ഹജ്ജ് കര്‍മ്മങ്ങളുടെ കാര്യത്തില്‍ അമിറുല്‍ മുഅമിനീന്‍ പുതുതായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാ.’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘ജനങ്ങളേ, ഞാന്‍ ആരോടെങ്കിലും എന്തെങ്കിലും ഫത്‌വാ നല്‍കിയിട്ടുണ്ടെങ്കില്‍ അതുപ്രകാരം പ്രവര്‍ത്തിക്കാന്‍ വരട്ടെ. ഇതാ അമിറുല്‍ മുഅമിനീന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.’ അങ്ങനെ അദ്ദേഹം വന്നപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അമീറുല്‍ മുഅമിനീന്‍! ഹജ്ജ് കര്‍മ്മങ്ങളില്‍ താങ്കള്‍ വരുത്തിയ പുതിയ കാര്യങ്ങള്‍ (ഭേദഗതികള്‍ ) എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ ഗ്രന്ഥമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ അല്ലാഹു നമ്മോട് പറഞ്ഞത് നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുവിന്‍ - 2:196- എന്നാണു. നമ്മുടെ പ്രവാചകന്‍റെ ചര്യയാണ് നാം സ്വീകരിക്കുന്നതെങ്കില്‍ നബി ബലിയറുക്കുന്നത് വരെ തഹല്ലുലായിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 13, ഹദീസ് നമ്പര്‍ 155)
"അല്ലാഹുവിന്‍റെ ഗ്രന്ഥമാണ് നാം സ്വീകരിക്കുന്നതെങ്കില്‍ " അല്ലാഹു നമ്മോട് പറഞ്ഞത് നിങ്ങള്‍ ഹജ്ജും ഉംറയും പൂര്‍ത്തിയാക്കുവിന്‍ - 2:196- എന്നാണു. "നമ്മുടെ പ്രവാചകന്‍റെ ചര്യയാണ് നാം സ്വീകരിക്കുന്നതെങ്കില്‍ " നബി ബലിയറുക്കുന്നത് വരെ തഹല്ലുലായിട്ടില്ല.’
എന്നാണ് ഈ ഹദീസ് പറയുന്നത്. അല്ലാഹുവിന്‍റെ ഗ്രന്ഥം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഖുര്‍ആന്‍ തന്നെയല്ലേ? അല്ല എന്നാണെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ല. അതല്ല, അല്ലാഹുവിന്‍റെ ഗ്രന്ഥം എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ഖുര്‍ആന്‍ ആണെങ്കില്‍ ഈ ഹദീസ് അനുസരിച്ച് മുഹമ്മദ് ചെയ്ത കാര്യം ഖുര്‍ആനില്‍ പറഞ്ഞതിന് എതിരായിട്ടാണ്. ഇതൊന്നും അറിയാതെയാണ് ചിലര്‍ പറയുന്നത്: "ഖുര്‍'ആനു വിരുദ്ധമായി ഹദീസ് ഉണ്ടാവില്ല" എന്ന്.
കഷ്ടം! ഇവര്‍ക്കൊക്കെ ആകെ അറിയാവുന്നത് ശപിക്കലും പിന്നെ ശപിക്കാന്‍ ആഹ്വാനം കൊടുക്കലും മാത്രമാണെന്ന് തോന്നുന്നു...
സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.
എന്നാല്‍ മുഹമ്മദ് ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം:
സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ . 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ മുഹമ്മദ് ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ് സഫിയയോടൊത്ത് കിടക്ക പങ്കിട്ടു.
ഇബ്നു ഹിശാമിന്‍റെ സീറയില്‍ പറയുന്നത് അബു അയ്യൂബ് എന്ന അന്‍സാരി ഊരിപ്പിടിച്ച വാളുമായി അന്ന് രാത്രിയില്‍ സ്വഫിയയുമൊത്തുള്ള മുഹമ്മദിന്‍റെ ആദ്യരാത്രിക്ക് കാവല്‍ നിന്നു എന്നാണ്. മുഹമ്മദ് രാവിലെ പുറത്തു വന്നപ്പോള്‍ അബു അയ്യൂബിനെ കണ്ടു എന്തിനാണ് അവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. അബു അയ്യൂബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഈ യുവതിയുടെ കയ്യാല്‍ അങ്ങേക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്ന് ഞാന്‍ ശങ്കിച്ചു. അവളുടെ പിതാവിനെയും ഭര്‍ത്താവിനേയും ധാരാളം ബന്ധുജനങ്ങളെയും അങ്ങ് കൊന്നുകളഞ്ഞു. അവളാണെങ്കില്‍ കുറച്ചു മുന്‍പ് വരെ അവിശ്വസിയായിരുന്നു. അവള്‍ താങ്കളെ എന്തെങ്കിലും ചെയ്തെക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.” പ്രവാചകന്‍ അബു അയ്യൂബ് അല്‍ - അന്‍സാരിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.’ (Ibn Hisham, p. 766)
ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ് സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. മുഹമ്മദ് ഖുര്‍ആനിലെ ആയത്തിനെതിരെ പ്രവര്‍ത്തിച്ചു എന്ന് വളരെ വ്യക്തമാണ്, ഈ ഹദീസ് അനുസരിച്ച്. ഈ ഹദീസും എതിരാളിയെ ശപിക്കല്‍ ഒരു ജീവിത വ്രതമാക്കി കൊണ്ടുനടക്കുന്നതിനിടയില്‍ ഇ ചെങ്ങാതി വായിച്ചു കാണില്ല എന്നാണ് തോന്നുന്നത്....
അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.’ (സൂറാ.4:3)
ഒരു മുസ്ലീമിന് വിവാഹം ചെയ്യാന്‍ അനുവാദമുള്ളത് പരമാവധി നാല് സ്ത്രീകളെ മാത്രമാണ്. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു.
എന്നാല്‍ മുഹമ്മദ് നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:
അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’
അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 51 (1465).
ഇവിടേയും മുഹമ്മദ് ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. "അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്" എന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ആ ദൂതനാകട്ടെ ഖുര്‍ആനില്‍ പറഞ്ഞതിനെതിരായി പ്രവര്‍ത്തിക്കുകയും അത് രേഖയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നു.
"""നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല""""
എന്നാണ് ഹദീസില്‍ കാണുന്നത്. മുസ്ലീങ്ങള്‍ ഇതില്‍ ഏതു അനുസരിക്കും? നാല് പേരെ മാത്രം വിവാഹം കഴിച്ചു അവര്‍ക്കിടയില്‍ നീതി പാലിച്ചു കൊണ്ട് ജീവിക്കുമോ, അതോ മുഹമ്മദ് കാണിച്ചു കൊടുത്ത "മാതൃക" അനുസരിച്ച് ഒമ്പത് പേരെ വിവാഹം കഴിച്ച് ഇഷ്ടമില്ലാത്ത ഒരുവളെ അവഗണിക്കുമോ? ഇവിടെയുള്ള പണ്ഡിതന്മാര്‍ ഒന്ന് ഉത്തരം പറഞ്ഞാല്‍ കൊള്ളാമായിരുന്ന
“കളവ് പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ” എന്ന തലക്കെട്ടില്‍ സ്വഹീഹ് മുസ്ലീമിന്‍റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന ഹദീസ് നോക്കുക:
“മുഗീറത്ത് ബ്നു ശുഅ്ബ നിവേദനം: നബി പറഞ്ഞു: ‘കളവാണെന്ന് താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ് ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും കള്ളന്മാരില്‍പ്പെട്ടവനാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 60,621)
ഈ ഹദീസ് അനുസരിച്ച് പ്രമുഖ ഹദീസ് സമാഹര്‍ത്താവായ ബുഖാരി കള്ളനാണ് എന്നും അക്കാരണത്താല്‍ ബുഖാരിയില്‍ ഉള്ള ഒറ്റ ഹദീസും വിശ്വാസയോഗ്യമല്ല എന്നും തെളിയിക്കാന്‍ കഴിയും. ബുഖാരിയുടെ ഈ ഹദീസ് നോക്കുക:
Sahih Bukhari, Volume 7, Book 64, Number 268:
Narrated Abu Huraira: "The Prophet said, 'The best alms is that which is given when one is rich, and a giving hand is better than a taking one, and you should start first to support your dependents.' A wife says, 'You should either provide me with food or divorce me.' A slave says, 'Give me food and enjoy my service." A son says, "Give me food; to whom do you leave me?" The people said, "O Abu Huraira! Did you hear that from Allah's Apostle ?" He said, "No, it is from my own self.”
( http://sunnah.com/bukhari/69/5 )
ഈ റിപ്പോര്‍ട്ട് അബു ഹുറയ്റ തുടങ്ങുന്നത് “The Prophet said” എന്ന് പറഞ്ഞു കൊണ്ടാണ്. എന്നാല്‍ ജനത്തിന് സംശയം വന്നു “അബു ഹുറയ്റേ, താങ്കള്‍ ഇത് അല്ലാഹുവിന്‍റെ അപ്പോസ്തലനില്‍ നിന്നും കേട്ടുവോ?” എന്ന് ചോദിച്ചപ്പോള്‍ അബു ഹുറയ്റ പറയുന്നത് “No, it is from my own self” എന്നാണ്. അതായത് അബു ഹുറയ്റ സ്വന്തമായി ചമച്ചുണ്ടാക്കിയ ഹദീസാണിത്!!
അബു ഹുറയ്റ മുഹമ്മദിന്‍റെ പേരില്‍ കളവ് കെട്ടിച്ചമച്ചു പറഞ്ഞു എന്നറിഞ്ഞിട്ടും ആ കളവ് ബുഖാരി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു! ‘കളവാണെന്ന് താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ് ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും കള്ളന്മാരില്‍പ്പെട്ടവനാണ്’ എന്ന ഹദീസ് അനുസരിച്ച് ഇവിടെ ബുഖാരിയും കള്ളനാണ്, ബുഖാരിയുടെ ഒറ്റ ഹദീസും സ്വീകരിക്കാന്‍ പാടില്ല. ചുരുക്കത്തില്‍ ഇസ്ലാമിന്‍റെ രണ്ടാം പ്രമാണം ദാ, കിടക്കുന്നു....
(ഫേയ്സ്ബൂക്കിലെ ഈ പോസ്റ്റിലേക്കുള്ള ലിങ്ക്
https://m.facebook.com/groups/197436810405717?view=permalink&id=210347732447958&ref=m_notif¬if_t=group_activity&__user=100001462773572)
Comments
Post a Comment